തൃശ്ശൂര്‍: പി.സി ജോർജിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്‌സ് സഭ. ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ലെന്ന് ഓർത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്.
'ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല'; പി.സി ജോർജിന് രൂക്ഷ വിമർശനം - പി സി ജോർജിന് ഓർത്തഡോക്‌സ് സഭയുടെ രൂക്ഷ വിമർശനം
കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും ഓർത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപൻ
ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മാധ്യമങ്ങളോട് സംസാരിക്കുന്നു
ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് മാധ്യമങ്ങളോട് പറഞ്ഞു.