തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് മണ്ണൂർ രാജകുമാരനുണ്ണിയുൾപ്പടെയുള്ള പ്രഗൽഭരായ സംഗീതജ്ഞരുടെ നേതൃത്വത്തില്‍ പഞ്ചരത്ന കീർത്തനാലാപനം നടന്നു. മേൽപത്തൂർ ഓഡിറ്റോറിയത്തില്‍ നടന്ന കച്ചേരിയില്‍ കർണ്ണാടക സംഗീത ലോകത്തെ പ്രശസ്തരായ സംഗീതജ്ഞരും പക്കമേളക്കാരുമടക്കം നൂറോളം കലാകാരൻമാരും കലാകാരികളും പങ്കെടുത്തു. ത്യാഗരാജ സ്വാമികളുടെ അതി പ്രശസ്‌തമായ അഞ്ച് കീർത്തനങ്ങളാണ് വേദിയിൽ അവതരിപ്പിച്ചത്. കച്ചേരി ഒരു മണിക്കൂറോളം നീണ്ടു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചരത്ന കീർത്തനാലാപനം - ത്യാഗരാജ സ്വാമി
ത്യാഗരാജ സ്വാമികളുടെ അതി പ്രശസ്‌തമായ അഞ്ച് കീർത്തനങ്ങളാണ് വേദിയിൽ അവതരിപ്പിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രം
ചോറ്റാനിക്കര വിജയന്‍റെ നേതൃത്വത്തിലാണ് ക്ഷേത്രത്തില്‍ പഞ്ചവാദ്യ അകമ്പടിയിൽ ഉച്ചശീവേലി നടന്നത്. രാത്രി 9 മണിക്കാണ് വിളക്കെഴുന്നള്ളിപ്പ് ചടങ്ങ്.നാളെ പുലർച്ചെ 2.30 മണി മുതൽ ഏകാദശി ദിന ചടങ്ങുകൾ ആരംഭിക്കും.
Last Updated : Dec 7, 2019, 6:14 PM IST