തൃശൂര്‍: കൊവിഡ് ചികിത്സക്കായി തൃശൂർ മുളങ്കുന്നത്തുകാവ് ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാന്‍റിന്‍റെ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര സർക്കാറിന്‍റെ പിഎം കെയർ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്ലാന്‍റ് നിർമിച്ചത്. ഒരു മിനിറ്റിൽ ശരാശരി 1000 ലിറ്റർ ഓക്സിജൻ ഈ പ്ലാന്‍റില്‍ നിന്നും ഉൽപാദിപ്പിക്കാൻ കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്‍റാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. മെഡിക്കൽ കോളജിലെ കൊവിഡ് ചികിത്സക്ക് ഈ സംവിധാനം വലിയ സഹായമാകും. പ്ലാന്‍റിന്‍റെ ട്രയൽ റൺ അടുത്തിടെ വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഗുണനിലവാര പരിശോധന കൂടി പൂർത്തിയായതോടെയാണ് ഓക്സിജന്‍ പ്ലാന്‍റ് പ്രവർത്തനം തുടങ്ങിയത്.
തൃശൂർ മെഡിക്കൽ കോളജിൽ ഓക്സിജൻ ഉല്‍പ്പാദനം ആരംഭിച്ചു - ഓക്സിജൻ
ഒരു മിനിറ്റിൽ ശരാശരി 1000 ലിറ്റർ ഓക്സിജൻ ഈ പ്ലാന്‍റില്‍ നിന്നും ഉൽപാദിപ്പിക്കാൻ കഴിയും.

തൃശൂർ മെഡിക്കൽ കൊളേജിൽ ഓക്സിജൻ ഉല്പാദനം ആരംഭിച്ചു
കൂടുതല്‍ വായിക്കുക……. ഓക്സിജൻ ഉൽപ്പാദനം; ഇടുക്കി മെഡിക്കല്‍ കോളജിൽ ഓക്സിജന്‍ ജനറേറ്റര്‍ പ്രവർത്തനമാരംഭിച്ചു