തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ പതിനാലുകാരന്‍ മരിച്ച നിലയില്‍. കൊരുമ്പിശേരി സ്വദേശി പോക്കര്‍പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ നിന്നാണ് ആകാശിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്‌ച മുതലാണ് ആകാശിനെ കാണാതായത്. ബുധനാഴ്‌ച രാവിലെ കൂടല്‍മാണിക്യം കുട്ടന്‍ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.