കേരളം

kerala

ETV Bharat / state

തൃശ്ശൂരിൽ യുവാക്കൾ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു - ഒരാൾ കൊല്ലപ്പെട്ടു

കൊല്ലാറ സ്വദേശി ഗിജുകുമാറാണ് കൊല്ലപ്പെട്ടത്.

Thrissur  തൃശ്ശൂര്‍  clash in Thrissur  സംഘട്ടനം തൃശ്ശൂർ  എടത്തിരുത്തി  edathuruthy  ഒരാൾ കൊല്ലപ്പെട്ടു  one killed
തൃശ്ശൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

By

Published : Jul 26, 2020, 12:39 PM IST

തൃശ്ശൂര്‍:യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എടത്തിരുത്തി പുളിഞ്ചോട്ടിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. കൊല്ലാറ സ്വദേശി ഗിജുകുമാറാണ് കൊല്ലപ്പെട്ടത്. സംഘട്ടനത്തില്‍ തലക്ക് പരിക്കേറ്റ നന്തിപുരം സ്വദേശി സുധീഷിനെ കരാഞ്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൈൽസ് പണിക്കാരനായ സുധീഷും കുടുംബവും രണ്ട് വർഷമായി പുളിഞ്ചോടിലുള്ള ഫ്ലാറ്റിലാണ് താമസം. സുധീഷിന്‍റെ ഭാര്യയോട് ഗിജുകുമാർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സുധീഷും ഗിജുവും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്.

തൃശ്ശൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

അടിപിടിക്കിടെ ഗിജുകുമാർ ബൈക്കിൽ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് സുധീഷിന്‍റെ തലയിലടിച്ചു. ഇതേ ചുറ്റിക തിരികെ വാങ്ങി സുധീഷ് ഗിജുവിനെ തിരിച്ചടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്‌തു. തളർന്ന് വീണ ഗിജുവിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗിജുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ABOUT THE AUTHOR

...view details