കേരളം

kerala

ETV Bharat / state

കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി തൃശൂരില്‍ പിടിയില്‍

കാസർകോട് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്

Fake note  അര ലക്ഷം  കള്ളനോട്ടുകൾ  തൃശൂർ  രമണന്‍റെ മകൻ രഞ്ജിത്ത്  ചാലക്കുടി ഡിവൈഎസ്പി സംഘം  thrissur  fake notes  ranjith  chalakudy DYSP
അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ; പിടികൂടിയത് ഒറിജനിലിനെ വെല്ലുന്ന കള്ളനോട്ടുകൾ

By

Published : Feb 3, 2020, 2:24 PM IST

തൃശൂർ:അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ പൊലീസ് പിടികൂടി. കാസർകോട് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടിൽ രമണന്‍റെ മകൻ രഞ്ജിത്തിനെയാണ് തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൊടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കള്ളനോട്ട് സംഘത്തിലെത്തിച്ചത്. കള്ളനോട്ടിന്‍റെ ഉറവിടത്തെപ്പറ്റിയും വിതരണം ചെയ്യുന്ന പ്രദേശങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡിവൈഎസ്‌പി അറിയിച്ചു.

ABOUT THE AUTHOR

...view details