തൃശൂർ:കാട്ടൂരിൽ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജിന്‍റെ മകൾ എൽസ മരിയ ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രിയാണ് അപകടം നടന്നത്.
ബക്കറ്റ് വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; ഒന്നര വയസുകാരി മരിച്ചത് കാട്ടൂരില്‍ - മലയാളം വാർത്തകൾ
തൃശൂർ കാട്ടൂരിൽ കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
![ബക്കറ്റ് വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; ഒന്നര വയസുകാരി മരിച്ചത് കാട്ടൂരില്‍ Baby death child died after falling into a bucket of water child death thrissur kerala news malayalam news വെള്ളത്തിൽ വീണ് ഒന്നര വയസുകാരി മരിച്ചു ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു കാട്ടൂരിൽ കുഞ്ഞ് മരിച്ചു കേരള വാർത്തകൾ മലയാളം വാർത്തകൾ വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17595935-thumbnail-3x2-ba.jpg)
ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ജോർജിന്‍റെ മൂന്ന് മക്കളിലെ ഏക പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ അത് വഴി വന്ന കാട്ടൂർ സിഐ മഹേഷ് കുമാറും സംഘവും പൊലീസ് ജീപ്പിൽ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.