കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി ഒല്ലൂർ പൊലീസ് സ്റ്റേഷൻ - തൃശൂർ വാർത്ത

മയക്കുമരുന്നിന് എതിരെയുളള നിയമം, എക്സൈസ് നിയമം, ആയുധനിയമം എന്നിവ അനുസരിച്ചുളള നടപടികള്‍, വാറന്‍റ് നടപ്പാക്കല്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

Ollur Police Station  best police station in the state  ഒല്ലൂർ പൊലീസ് സ്റ്റേഷൻ  സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ  തൃശൂർ വാർത്ത  thrissur news
സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി ഒല്ലൂർ പൊലീസ് സ്റ്റേഷൻ

By

Published : Jun 27, 2020, 7:36 PM IST

തൃശൂർ:കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി തൃശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. മയക്കുമരുന്നിന് എതിരെയുളള നിയമം, എക്സൈസ് നിയമം, ആയുധനിയമം എന്നിവ അനുസരിച്ചുളള നടപടികള്‍, വാറന്‍റ് നടപ്പാക്കല്‍, കരുതല്‍ നടപടികള്‍, പഴയകേസുകളിൽ മേലുളള നടപടികള്‍, ശിക്ഷാവിധികള്‍, എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാര്‍ഡ് നിര്‍ണയിച്ചത്. പാസ്പോര്‍ട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുളള പരിശോധന, റോഡ് നിയമങ്ങള്‍, ക്രൈം കേസുകള്‍, ക്രമസമാധാന മേഖലയിലെ പ്രവർത്തനങ്ങൾ, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയല്‍ എന്നിവയിലെ മികവ് കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയത്.


ABOUT THE AUTHOR

...view details