തൃശൂര്‍:സ്വത്ത് തട്ടിയെടുക്കാൻവയോധികയെ തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ച് സഹോദരൻ്റെ ഭാര്യയും മകളും. ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടിവീട്ടിൽ അമ്മിണിയാണ് (75) ക്രൂരമായ മർദനത്തിന് ഇരയായത്. ഭവാനി, മകൾ കിന എന്നിവരെ ഇന്ന് (ജനുവരി 13) രാവിലെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റുചെയ്‌തത്.
ഭക്ഷണവും വെള്ളവും ചോദിച്ചപ്പോൾ വരെ അടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. അമ്മിണിയുടെ പേരിലുള്ള 10 സെൻ്റ് പുരയിടം സ്വന്തം പേരിലേക്ക് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടാണ് മർദനം.