തൃശൂർ: കരുവന്നൂരില്‍ മത്സ്യം കയറ്റി വന്ന വാൻ തട്ടി വയോധിക മരിച്ചു. സെന്‍റ് മേരീസ് ദേവാലയത്തില്‍ നിന്നും രാവിലെ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വൃദ്ധ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്.
കരുവന്നൂരില്‍ മത്സ്യം കയറ്റി വന്ന വാന്‍ തട്ടി വയോധിക മരിച്ചു - old lady died after hit by a fish van in Karuvannur
പുത്തന്‍തോട് സ്വദേശിയായ എല്‍സി(62) ആണ് മരിച്ചത്. ദേവാലയത്തില്‍ നിന്നും രാവിലെ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.
പുത്തന്‍തോട് സ്വദേശികളായ കരുത്തി തോമസ് (72) ഭാര്യ എല്‍സി (62) എന്നിവരാണ് മരിച്ചത്. തൃശൂരില്‍ നിന്നും മത്സ്യം കയറ്റി വന്ന വാന്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുക്കയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ടെലിഫോണ്‍ പോസ്റ്റില്‍ തട്ടി റോഡിലേക്ക് മറിഞ്ഞു.
അപകടത്തില്‍ ഗുരുതരപരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും എല്‍സിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തോമസ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കള്‍ ബൈജു, മെറീന (സിസ്റ്റര്‍), മരുമകള്‍ റീന.
TAGGED:
Accident