കേരളം

kerala

ETV Bharat / state

നാട്ടികയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു തലയ്ക്കടിച്ച് കൊന്നു - ഒറീസ സ്വദേശി മംഗൾ പ്രധാൻ

ഒറീസ സ്വദേശി മംഗൾ പ്രധാൻ (35) ആണ് മരിച്ചത്. ഇയാളുടെ ബന്ധുവായ ഒറീസ സ്വദേശി മിഥുൻ പ്രധാൻ എന്നയാളെ സംഭവത്തിന് പിന്നാലെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ODISHA NATIVE  WORKER  MURDERED  നാട്ടിക  ഇതര സംസ്ഥാന തൊഴിലാളി  തലയ്ക്കടിച്ച് കൊലപ്പെടുത്തി  ഒറീസ സ്വദേശി മംഗൾ പ്രധാൻ  ഒറീസ സ്വദേശി മിഥുൻ പ്രധാൻ
നാട്ടികയിൽ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി

By

Published : Sep 4, 2020, 1:17 AM IST

തൃശൂര്‍: നാട്ടികയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. ഒറീസ സ്വദേശി മംഗൾ പ്രധാൻ (35) ആണ് മരിച്ചത്. ഇയാളുടെ ബന്ധുവായ ഒറീസ സ്വദേശി മിഥുൻ പ്രധാൻ എന്നയാളെ സംഭവത്തിന് പിന്നാലെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. രാത്രി എട്ടേകാലോടെ നാട്ടിക രാമൻകുളം പടിഞ്ഞാറെ റോഡിൽ വെച്ചാണ് കൊലപാതകം നടന്നത്. ടൈൽസ് പണിക്കാരായ ഇരുവരും മൂന്ന് വർഷമായി നാട്ടിക നമ്പെട്ടി അശോകന്‍റെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.

നാട്ടികയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു തലയ്ക്കടിച്ച് കൊന്നു

ജോലി കഴിഞ്ഞ് സൈക്കിളിൽ മടങ്ങി വരുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയിലായ ഇരുവരും തർക്കം മൂത്ത് അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ താഴെ വീണ മംഗൾ പ്രധാന്‍റെ തലയിൽ റോഡരികിൽ കിടന്ന വലിയ കരിങ്കല്ല് എടുത്ത് അടിച്ചു. മംഗൾ പ്രധാൻ തൽക്ഷണം മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ കയ്യൊടെ പിടികൂടി കെട്ടിയിടുകയായിരുന്നു. വലപ്പാട് എസ്.ഐ. വി.പി അറിസ്റ്റോട്ടിൽ കസ്റ്റഡിയിലെടുത്തു. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details