തൃശൂർ : സെന്‍റ് മേരീസ് കോളജിലെ നാല് വിദ്യാര്‍ഥികള്‍ക്ക് കൂടി നോറോ വൈറസ് ബാധ. കോളജിലെ 52 വിദ്യാർഥികള്‍ക്കും 4 ജീവനക്കാര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. നാല് പേരില്‍ കൂടി വൈറസ് തിരിച്ചറിഞ്ഞതോടെ രോഗ ബാധിതരുടെ എണ്ണം 60 ആയി.
ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നും വൈറസ് പകർന്നതാവാം എന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തുടർന്ന് കുടിവെള്ളം ശേഖരിക്കുന്ന കിണർ ആരോഗ്യവകുപ്പ് അണുവിമുക്തമാക്കിയിരുന്നു. രോഗ വ്യാപനം തടയാൻ ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികളെ ഐസൊലേഷനിലേക്ക് മാറ്റി. കൂടുതൽ സാംപിളുകൾ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.