തൃശൂർ:സ്വരാജ് റൗണ്ടിൽ നോ ഹോൺ ക്യാമ്പയിന് തുടക്കമായി. വരുന്ന രണ്ടാഴ്ച്ച കൊണ്ട് ക്യാമ്പയിന്‍ വിജയം കാണുമെന്ന പ്രതീക്ഷയിലാണ് തൃശൂർ സിറ്റി പൊലീസ്. വാഹനങ്ങള്‍ റൗണ്ട് വിട്ട് പുറത്ത് പോകുന്നതുവരെ ഹോൺ മുഴക്കരുത്. ഇതിന്‍റെ ഭാഗമായി സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന പ്രധാന ഭാഗങ്ങളിളെല്ലാം സൂചന ബോർഡുകൾ സ്ഥാപിച്ചു.
'ഇവിടെ ഹോൺ മുഴക്കാന്‍ പാടില്ല'; തൃശൂർ സ്വരാജ് റൗണ്ടില്‍ ക്യാമ്പയിന് തുടക്കം - നോ ഹോൺ ക്യാമ്പയിന്‍ സ്വരാജ് റൗണ്ട്
വരുന്ന രണ്ടാഴ്ച്ച കൊണ്ട് നോ ഹോൺ ക്യാമ്പയിന്‍ വിജയം കാണുമെന്ന പ്രതീക്ഷയിലാണ് തൃശൂര്‍ സിറ്റി പൊലീസ്.
പുതിയ ഗതാഗത പരിഷ്‌കാരം നടപ്പാക്കാൻ പൊലീസ് നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം. പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സിറ്റി എ.സി.പി വി.കെ രാജു പറഞ്ഞു. ആശുപത്രികൾ ആരാധനാലയങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കോടതികൾ എന്നിവ സ്ഥിതി ചെയ്യുന്ന മേഖലകളെ സൈലന്‍റ് സോണായി കണക്കാക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിർദേശമുണ്ട്. ഇതുകൂടി മുൻനിർത്തിയാണ് സ്വരാജ് റൗണ്ടിൽ നോ ഹോൺ പദ്ധതി.
ALSO READ:തിയേറ്ററുകൾ ഇളക്കി മറിച്ച് മരയ്ക്കാർ എത്തി; ആവേശം ചോരാതെ ആരാധകരും