തൃശൂര്‍: സര്‍ക്കാറും ഗവർണറും തമ്മിൽ ഏറ്റുമുട്ടലില്ലെന്ന് നിയമ മന്ത്രി മന്ത്രി എ.കെ.ബാലൻ. നിലവിലുള്ളത് നിയമപരമായ പോരാട്ടമാണെന്നും പൗരത്വ നിയമഭേദഗതി വിഷയം ശരിയെന്ന് സുപ്രീം കോടതി പറഞ്ഞാൽ സർക്കാർ എതിർപ്പ് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാറും ഗവർണറും തമ്മിൽ ഏറ്റുമുട്ടലില്ല: എ.കെ.ബാലൻ
നിലവിലുള്ളത് നിയമപരമായ പോരാട്ടമാണെന്നും പൗരത്വ നിയമഭേദഗതി വിഷയം ശരിയെന്ന് സുപ്രീം കോടതി പറഞ്ഞാൽ സർക്കാർ എതിർപ്പ് പറയില്ലെന്നും എ.കെ.ബാലൻ
സര്‍ക്കാറും ഗവർണറും തമ്മിൽ ഏറ്റുമുട്ടലില്ലെന്ന് എ.കെ.ബാലൻ
വാർഡ് വിഭജന വിഷയം എൽ.ഡി.എഫിന് ജയിക്കാനാണെന്ന ആരോപണത്തിൽ കഴമ്പില്ല. യു.ഡി.എഫ് ഭരണകാലത്ത് യു.ഡി.എഫ് അവർക്ക് അനുകൂലമായ വിഭജനം നടത്തിയപ്പോഴും അവിടെ ജയിച്ചത് എൽ.ഡി.എഫ് ആയിരുന്നുവെന്ന് ഓർക്കണമെന്നും എ.കെ.ബാലൻ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.