അൻസിയുടെ മൃതദേഹം 25 ന് നാട്ടിൽ എത്തിക്കും - ancy
പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അൻസിയുടെ മൃതദേഹം ന്യൂസിലൻഡ് പൊലീസ് ഇന്ത്യൻ എംബസിക്ക് കൈമാറി.

കൊല്ലപ്പെട്ട അൻസി
ന്യൂസിലൻഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം ഈ മാസം 25 ന് നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാവിലെ മൂന്ന് മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തുന്ന മൃതദേഹം അന്നു തന്നെ കൊടുങ്ങല്ലൂരില്‍ ഖബറടക്കും. പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അൻസിയുടെ മൃതദേഹം ന്യൂസിലൻഡ് പൊലീസ് ഇന്ത്യൻ എംബസിക്ക് കൈമാറി. ന്യൂസിലൻഡിലെ അൽ നൂർ മസ്ജിദിൽ മാർച്ച് 15 വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അൻസി ഉൾപ്പടെ അമ്പത് പേർ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവർക്കും ഒരു സ്മാരകം എന്ന നിലയിൽ ന്യൂസിലാൻഡില്‍ അടക്കം ചെയ്യാമെന്ന നിർദേശം ന്യൂസിലൻഡ് സർക്കാർ മുന്നോട്ട് വെച്ചെങ്കിലും അൻസിയുടെ ഭർത്താവ് അബ്ദുൽ നാസർ ആവശ്യം നിരസിച്ചിരുന്നു. കൊടുങ്ങല്ലൂർ ടി കെ എസ് പുരം പരേതനായ കരിപ്പിക്കുളം അലി ബാവയുടെ മകളായ അൻസി ഒരു വർഷം മുമ്പാണ് ഉപരിപഠനത്തിനായി ന്യൂസിലാൻഡിൽ എത്തിയത് .