തൃശൂർ:ജില്ലയിലെ അടാട്ട് നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുഞ്ഞിന്‍റെ മാതാവിനെ അമിത രക്തസ്രാവത്തെ തുടർന്ന് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം.
തൃശൂർ അടാട്ട് സ്വദേശിനിയായ 42കാരിയാണ് വീട്ടില്‍ പ്രസവിച്ചത്. പിന്നാലെ അമിത രക്തസ്രാവത്തെ തുടർന്ന് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ ഇവർ ചികിൽസ തേടുകയായിരുന്നു. യുവതി തന്നെയാണ് പ്രസവ വിവരം ഡോക്‌ടര്‍മാരോട് പറഞ്ഞത്.
കുഞ്ഞ് മരിച്ചെന്നും മൃതദേഹം ബക്കറ്റിൽ ഇട്ടുവെച്ചിരിക്കുകയാണ് എന്നുമാണ് യുവതി ഡോക്‌ടര്‍മാരെ അറിയിച്ചത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പേരാമംഗലം പൊലീസിന് കെെമാറി. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബക്കറ്റിൽ നിന്നും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി.
ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ കുഞ്ഞിന്‍റെ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മാതാവ് തീവ്രപരിചരണ വിഭാഗത്തിലായതിനാൽ ഇവരുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പേരാമംഗലം പൊലീസ് വ്യക്തമാക്കി.
ALSO READ:നവജാത ശിശുവിന്‍റെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കിയ സംഭവം; മോര്‍ച്ചറി ജീവനക്കാരന് സസ്‌പെന്‍ഷന്‍, അന്വേഷണം