തൃശൂര്‍: ജില്ലയില്‍ രണ്ടുപേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭർത്താവിനാണ് രോഗം. ദമ്പതികൾ വന്നത് ഫ്രാൻസിൽ നിന്നാണ്. ഇരുവരും വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വീട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ല.
തൃശൂരില്‍ രണ്ടുപേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു - latest thrissur
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭർത്താവിനാണ് രോഗം. മറ്റൊരാൾ പാരീസിലെ എംബിഎ വിദ്യാർഥിയാണ്.
![തൃശൂരില്‍ രണ്ടുപേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു തൃശൂരില്‍ രണ്ടുപേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു latest thrissur latest COVID 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6554566-30-6554566-1585236251814.jpg)
തൃശൂരില്‍ രണ്ടുപേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ച മറ്റൊരാൾ പാരീസിലെ എംബിഎ വിദ്യാർഥിയാണ്. നെടുമ്പാശേരിയിൽ ഇറങ്ങിയ ശേഷം ആലുവ ജനറൽ ആശുപത്രിയിൽ പോയി. തുടർന്ന് വീട്ടിലെത്തി. മംഗലാപുരം സ്വദേശിയായ സുഹൃത്തും ഒപ്പമുണ്ടായിരുന്നു . ഇരുവരും ഇപ്പോൾ തൃശൂർ ജനറൽ ആശുപത്രി ഐസോലേഷനിൽ കഴിയുന്നു. നിലവിൽ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് തൃശൂരിൽ ചികിത്സയിലുള്ളത്.
Last Updated : Mar 26, 2020, 9:17 PM IST