തൃശൂർ ജില്ലയിൽ ഇന്ന് മൂന്നു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മൂന്നു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ചൊവ്വാഴ്ച ദമാമിൽ നിന്ന് വന്നയാള്‍ (30), ഇയാളുടെ ഭാര്യ (24) , ഒന്നര വയസുകാരനായ മകൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്
തൃശൂർ:ജില്ലയിൽ മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മതിലകം എസ്.എൻ.പുരം സ്വദേശികളായ മൂന്നംഗ കുടുംബത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ദമാമിൽ നിന്ന് വന്ന ഇവര്‍ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഭർത്താവ് (30) , ഭാര്യ (24) , ഒന്നര വയസുകാരനായ മകൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന അമ്മക്ക് രോഗം ബാധിച്ചിട്ടില്ല. അതേ സമയം, പിതാവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ കഴിഞ്ഞ 13 ന് ദമാമിൽ നിന്നെത്തി മുരിങ്ങൂരിലെ നിരീക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 16 ആയി.