തൃശൂര്‍: ജില്ലയിൽ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് ഏഴിന് അബുദബിയിൽ നിന്നെത്തിയ ദമ്പതികളുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇവർ ഗുരുവായൂരിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അബുദബിയിൽ വെച്ച് കൊവിഡ് ബാധിതനുമായി ഇവർക്ക് സമ്പർക്കമുണ്ടായതായാണ് സൂചന.
തൃശൂരില്‍ ദമ്പതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
മെയ് ഏഴിന് അബുദബിയിൽ നിന്നെത്തിയ ദമ്പതികളുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്
32 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞായറാഴ്‌ച ജില്ലയിൽ പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. ഏപ്രിൽ എട്ടിനാണ് ജില്ലയിൽ അവസാനമായി കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്‌തത്. വീടുകളില്‍ 1,484 പേരും ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ ആകെ 1,499 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ പ്രവാസികളിൽ 390 പുരുഷന്മാരും 97 സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ 491 പേരെ ജില്ലയിലെ വിവിധ താലൂക്കുകളിലെ കൊവിഡ് കെയർ സെന്‍ററുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.