കേരളം

kerala

ETV Bharat / state

വടക്കുംനാഥന്‍റെ മുമ്പിൽ ഹാർമണിയും സിംഫണിയും ചേരുന്ന സംഗീതാർച്ചന - thrissur

ആകാശവാണി ആർട്ടിസ്റ്റും തൃശൂർ സ്വദേശിയുമായ സംഗീതജ്ഞൻ ഡോ.കെ ജയകൃഷ്‌ണനും ശിഷ്യരും ചേർന്നാണ് സംഗീതവിരുന്നൊരുക്കിയത്.

vadakkumnatha temple  വടക്കുനാഥന്‍റെ മുമ്പിൽ ഹാർമണിയും സിംഫണിയും ചേരുന്ന സംഗീതാർച്ചന  ഹാർമണിയും സിംഫണിയും ചേരുന്ന സംഗീതാർച്ചന  music concert in front of vadakkumnatha temple in thrissur  തൃശ്ശൂർ  thrissur  വടക്കുംനാഥ ക്ഷേത്രം
വടക്കുംനാഥന്‍റെ മുമ്പിൽ ഹാർമണിയും സിംഫണിയും ചേരുന്ന സംഗീതാർച്ചന

By

Published : Feb 19, 2020, 12:10 PM IST

Updated : Feb 19, 2020, 1:32 PM IST

തൃശ്ശൂർ:ഹാർമണിയും സിംഫണിയും ചേരുന്ന സംഗീതാർച്ചനയിൽ മുഴുകി വടക്കുംനാഥ ക്ഷേത്രം. ആകാശവാണി ആർട്ടിസ്റ്റും തൃശൂർ സ്വദേശിയുമായ സംഗീതജ്ഞൻ ഡോ.കെ ജയകൃഷ്‌ണനും ശിഷ്യരും ചേർന്നായിരുന്നു അപൂർവ സംഗീതവിരുന്നൊരുക്കിയത്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ നൃത്തസംഗീതോത്സവ വേദിയിലാണ് കച്ചേരി അരങ്ങേറിയത്.

വടക്കുംനാഥന്‍റെ മുമ്പിൽ ഹാർമണിയും സിംഫണിയും ചേരുന്ന സംഗീതാർച്ചന

കേരളത്തിൽ ആദ്യമായാണ് കർണാടക സംഗീത വാദ്യോപകരണങ്ങൾ ഉപയോഗിച്ച് സിംഫണിയും ഹാർമണിയും ചേർന്നുള്ള ലയവാദ്യതരംഗമെന്ന അപൂർവ കച്ചേരി അവതരിപ്പിക്കുന്നത്. മൃദംഗം, ഘടം, മുഖർശംഖ്, ഗഞ്ചിറ, വയലിൻ എന്നീ വാദ്യോപകരണങ്ങളുടെ മേളത്തിലായിരുന്നു കച്ചേരി. മഹാഗണപതിയിൽ തുടങ്ങിയ വാദ്യതരംഗത്തിൽ സദസ് സംഗീത ലഹരിയിൽ മുഴുകി. വടക്കുംനാഥന്‍റെ പടിഞ്ഞാറെ നടയില്‍ സംഗീതത്തിന്‍റെ അപൂർവ നിവേദ്യമായാണ് ഒന്നര മണിക്കൂറിലധികം നീണ്ട സംഗീതാർച്ചന സമാപിച്ചത്.

Last Updated : Feb 19, 2020, 1:32 PM IST

ABOUT THE AUTHOR

...view details