കേരളം

kerala

ETV Bharat / state

കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ - Thrissur

മുറ്റിച്ചൂർ സ്വദേശി സനൽ ആണ് കസ്റ്റഡിയിലായത്. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

കൊലക്കേസ് പ്രതി പിടിയിൽ  വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ  അന്തിക്കാട് കൊലക്കേസ് പ്രതി  murder caseaccused has been arrested  accused has been arrested  arrest  Thrissur  തൃശൂര്‍
കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ

By

Published : Oct 11, 2020, 11:24 AM IST

തൃശൂര്‍:തൃശൂര്‍ അന്തിക്കാട് കൊലക്കേസ് പ്രതി നിതിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. മുറ്റിച്ചൂർ സ്വദേശി സനൽ ആണ് കസ്റ്റഡിയിലായത്. കൊലക്കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിതിൻ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാൻ പോയിട്ട് തിരിച്ച് പോകുമ്പോഴാണ് സംഘം ചേർന്ന് എത്തിയവർ കൊലപ്പെടുത്തിയത്. അന്തിക്കാട് വട്ടുകുളം ക്ഷേത്രത്തിന് സമീപമാണ് സംഭവം.

അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. തൃശൂരിൽ നിന്നാണ് പ്രതി സനലിനെ പിടികൂടിയത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ജൂലൈ മാസത്തിൽ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ ഒൻപത് പ്രതികളില്‍ ഒരാളാണ് നിതിൻ.

ABOUT THE AUTHOR

...view details