കേരളം

kerala

ETV Bharat / state

തൃശൂരില്‍ 370 ലിറ്റര്‍ വാഷ് പിടികൂടി - വാഷ്

കുറുമാലിപുഴയുടെ തീരത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Mupliath  seized  liter wash  മുപ്ലിയത്ത്  പിടികൂടി  വാഷ്  370 ലിറ്റര്‍
മുപ്ലിയത്ത് 370 ലിറ്റര്‍ വാഷ് പിടികൂടിമുപ്ലിയത്ത് 370 ലിറ്റര്‍ വാഷ് പിടികൂടി

By

Published : Apr 19, 2020, 11:58 AM IST

തൃശൂര്‍:മുപ്ലിയത്ത് 370 ലിറ്റര്‍ വാഷ് പിടികൂടി. കുറുമാലിപുഴയുടെ തീരത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരിങ്ങാലക്കുട എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍ മനോജും സംഘവുമാണ് പരിശോധന നടത്തിയത്.

മൂന്ന് ബാരലുകളിലായി സൂക്ഷിച്ച വാഷ് സംഘം നശിപ്പിച്ചു. വാറ്റുപകരണങ്ങളും കണ്ടെത്തി. ഉദ്യോഗസ്ഥരായ ബോസ്, അനുകമാർ, വത്സൻ, ജോജോ, ബിന്ദു രാജ്, ഫാബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ABOUT THE AUTHOR

...view details