തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭീരുവായ രാഷ്ട്രീയ നേതാവാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പന്തീരാങ്കാവ് കേസിലെ നിലപാട് മാറ്റം ഇതിന്‍റെ തെളിവാണ്. യുഎപിഎ കേസിലെ മുഖ്യമന്ത്രിയുടെ നിലപാടിന് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിഎസ്‌ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം.
പിണറായി വിജയൻ ഭീരുവായ രാഷ്ട്രീയ നേതാവാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - pinarayi vijayan
യുഎപിഎ കേസിലെ മുഖ്യമന്ത്രിയുടെ നിലപാടിന് വിശ്വാസ്യതയില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ
പിണറായി വിജയൻ താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭീരുവായ രാഷ്ട്രീയ നേതാവാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ന്യൂനപക്ഷങ്ങളെ സിപിഎം വോട്ടുബാങ്കായി മാത്രമാണ് കാണുന്നത്. മോദിയുടെ ദാസനായ ലോക്‌നാഥ് ബെഹ്റയാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. ബെഹ്റക്ക് ഇപ്പോഴും ബിജെപി നേതൃത്വവുമായി നല്ല ബന്ധമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഇബ്രാഹിംകുഞ്ഞിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ്. അഴിമതിയോട് യുഡിഎഫിന് സന്ധിയില്ല. ഏത് അന്വേഷണവും നടക്കട്ടെ. മുസ്ലീം ലീഗിനെ യുഡിഎഫില്‍ നിന്നും അടർത്തിയെടുക്കാനുള്ള സിപിഎം നീക്കം ദിവാസ്വപ്‌നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.