കേരളം

kerala

ETV Bharat / state

മകന്‍ അമ്മയെ വെട്ടിക്കൊന്നു, കൊലപാതകം കുടുംബവഴക്കിനിടെ - എടക്കളത്തൂരില്‍ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു

mother killed by son in Thrissur : അമ്മയെ വെട്ടുകത്തി കൊണ്ട് വെട്ടിയ ശേഷം മകൻ വിവരം പേരാമംഗലം പൊലീസിനെ വിളിച്ച് അറിയിച്ചു.

Mother dies after being stabbed by her son  തൃശ്ശൂരിൽ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു  മകൻ അമ്മയെ വെട്ടികൊന്നു  son killed mother  mother killed by son in thrissur  thrissur murder case of mother by son  തൃശൂരിൽ അമ്മയെ മകൻ കൊലപ്പെടുത്തി  മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു  mother died stabbed by her son  edakkalathoor murder  എടക്കളത്തൂരില്‍ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു  എടക്കളത്തൂർ കൊലപാതകം തൃശ്ശൂര്‍
mother-killed-by-son-in-thrissur

By ETV Bharat Kerala Team

Published : Dec 16, 2023, 11:24 AM IST

തൃശൂര്‍ :എടക്കളത്തൂരില്‍ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു (Mother dies after being stabbed by her son in Edkalathur, Thrissur). എടക്കളത്തൂര്‍ സ്വദേശിനി 68 വയസുള്ള ചന്ദ്രമതി ആണ് കൊല്ലപ്പെട്ടത്. എടക്കളത്തൂരിലെ വാടക വീട്ടില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം നടന്നത്.

കുടുംബ വഴക്കിനിടെ ചന്ദ്രമതിയുടെ മകന്‍ സന്തോഷ് (38) അമ്മയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ചന്ദ്രമതിയുടെ തലക്കും താടിക്കുമാണ് വെട്ടേറ്റത്. വെട്ടിയ ശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പൊലീസിനെ വിളിച്ച് അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ചന്ദ്രമതി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍ പൊലീസ് ആംബുലന്‍സ് വിളിച്ച് ചന്ദ്രമതിയെ തൃശൂര്‍ മെഡിക്കൽ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ചന്ദ്രമതി മരണത്തിന് കീഴടങ്ങുകയായിരുന്നു. സന്തോഷിനെ സംഭവ സ്ഥലത്ത് വച്ച് തന്നെ പേരമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചത്.

Also read : Son Killed Mother സ്‌മാർട്‌ഫോൺ വാങ്ങാൻ പണം നൽകിയില്ല, മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ABOUT THE AUTHOR

...view details