തൃശൂർ :തൃശൂരിൽ വിദ്യാർഥിനി ബൈക്കിൽ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂര മർദനം. തൃശൂർ ചേതന കോളജിലെ ബിരുദ വിദ്യാർഥിയായ ചീയാരം സ്വദേശി അമലാണ് ആക്രമണത്തിന് ഇരയായത്. മർദനത്തിനിടെ അമലിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സഹപാഠികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. പിറകിലിരുന്ന പെൺകുട്ടി ബൈക്കിൽ നിന്ന് താഴെ വീണപ്പോൾ നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്യുകയും അമലിനെ കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു.