മോഹനൻ വൈദ്യർ അറസ്റ്റിൽ
തൃശൂർ പട്ടിക്കാടുള്ള ആയുർവേദ ചികിത്സാകേന്ദ്രത്തില്‍ ആരോഗ്യ വകുപ്പും പീച്ചി പൊലീസും സംയുക്തമായി റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
മോഹനൻ വൈദ്യർ അറസ്റ്റിൽ
തൃശൂര്‍: കൊവിഡ് 19 രോഗത്തിന് വ്യാജ ചികിത്സ നടത്തിയതിന്‍റെ പേരില്‍ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്‌തു. തൃശൂർ പട്ടിക്കാട് ആയുർവേദ ചികിത്സാകേന്ദ്രത്തില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ആരോഗ്യ വകുപ്പും പീച്ചി പൊലീസും സംയുക്തമായാണ് റെയ്‌ഡ് നടത്തിയത്. പരിശോധന നടത്താൻ ലൈസൻസില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്‌തത്.