തൃശൂര്‍:നരേന്ദ്രമോദി അമിത്ഷാ കൂട്ടുകെട്ട് രാജ്യത്തെയും ഭരണഘടനയേയും ദുർബലപ്പെടുത്തുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ എം.പി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തൃശൂര്‍ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി-ഷാ കൂട്ടുകെട്ട് രാജ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ബെന്നി ബെഹ്നാൻ - യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ
ഭരണഘടനക്ക് പകരം ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ബെന്നി ബെഹ്നാൻ
ബെന്നി ബെഹ്നാൻ
ഭരണഘടനക്ക് പകരം ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല. ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ബെന്നി ബെഹ്നാൻ എം.പി പറഞ്ഞു. ടി.എൻ.പ്രതാപൻ എം.പി ധര്‍ണക്ക് അധ്യക്ഷത വഹിച്ചു. മുൻ സ്‌പീക്കർ തേറമ്പിൽ രാമകൃഷ്‌ണൻ, മുൻ മന്ത്രി കെ.പി.വിശ്വനാഥൻ, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശേരി, മുൻ എം.എൽ.എമാരായ പി.എ.മാധവൻ, എം.പി.വിന്‍സെന്‍റ് തുടങ്ങിയവര്‍ സംസാരിച്ചു.