കേരളം

kerala

ETV Bharat / state

പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതം: എംഎം ഹസൻ

സപീക്കറുടേത് രാഷ്ട്രീയ പ്രതികാര നടപടിയാണ്. സർക്കാരിന്‍റെ ചട്ടുകമായി സ്‌പീക്കർ പ്രവർത്തിക്കുകയാണെന്നും എംഎം ഹസൻ കുറ്റപ്പെടുത്തി

By

Published : Dec 12, 2020, 4:14 PM IST

പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണം  ബാർ കോഴക്കേസ്  സപീക്കറുടേത് രാഷ്ട്രീയ പ്രതികാരം  t vigilance probe against opposition leader
പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതം:എംഎം ഹസൻ

തൃശൂർ: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് സ്‌പീക്കർ അനുമതി നൽകിയത് രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. നേരത്തെ തള്ളിക്കളഞ്ഞ കേസിൽ തെളിവുകൾ ഇല്ലാതെയാണ് അന്വേഷണത്തിന് അനുമതി നൽകിയത്.

പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതം:എംഎം ഹസൻ

സപീക്കറുടേത് രാഷ്ട്രീയ പ്രതികാര നടപടിയാണ്. സർക്കാരിന്‍റെ ചട്ടുകമായി സ്‌പീക്കർ പ്രവർത്തിക്കുകയാണെന്നും എംഎം ഹസൻ കുറ്റപ്പെടുത്തി. ബാർ കോഴ കേസിൽ ഗവർണർ അന്വേഷണ അനുമതി നിഷേധിച്ച സാഹചര്യത്തിൽ സ്‌പീക്കർ തെറ്റ് തുറന്ന് സമ്മതിക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details