ശിവശങ്കർ പ്രതിയായ അഴിമതികളിലെ പ്രധാന പങ്ക് മുഖ്യമന്തിക്കെന്ന് എം.എം ഹസന്‍ - ഇഡി
നാണക്കേട് ഒഴിവാക്കാന്‍ ധാര്‍മികത മുന്‍നിര്‍ത്തിയെങ്കിലും മുഖ്യമന്ത്രി രാജിവെക്കണമെന്നും എം.എം ഹസന്‍ പറഞ്ഞു
തൃശൂർ: ശിവശങ്കർ പ്രതിയായ അഴിമതികളിലെ പ്രധാന പങ്ക് മുഖ്യമന്തിക്കെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. കെ.ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികളില്‍ കൂടി ഇഡിയുടെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ മുഖ്യമന്ത്രിയുടെ കൈയിൽ വിലങ്ങ് വീഴും. നാണക്കേട് ഒഴിവാക്കാന്‍ ധാര്‍മികത മുന്‍നിര്‍ത്തിയെങ്കിലും മുഖ്യമന്ത്രി രാജിവെക്കണം. നിയമം നിയമത്തിന്‍റെ വഴിക്കുപോകുമെന്ന് പറയുന്ന സി.പി.എം മാധ്യമങ്ങളേയും അന്വേഷണ ഏജന്‍സികളേയും ഭീഷണിപ്പെടുത്തുന്നത് മടിയില്‍ കനമുള്ളതുകൊണ്ടാണെന്നും അദേഹം തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.