തൃശൂർ: അതിരുകളില്ലാതെ ചിറകുവച്ച് പറക്കാനുള്ള മനുഷ്യന്‍റെ ഇച്ഛാശക്തിയുടെ ഫലമാണ് വിമാനവും ഹെലികോപ്‌റ്ററുകളും. മനുഷ്യന്‍റെ ഏറ്റവും മികച്ച കണ്ടുപിടിത്തം...
ചെറിയ സൗകര്യങ്ങളിൽ ചെറുവിമാനങ്ങൾ നിർമിച്ച് ഉയരങ്ങളിലേക്ക് പറത്തി സമൂഹ മാധ്യമങ്ങളില്‍ താരമാവുകയാണ് തൃശൂർ മനക്കൊടി സ്വദേശി മിഥുൻ. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ മിഥുൻ തന്‍റെ ഒഴിവുസമയങ്ങളാണ് വിമാനമുണ്ടാക്കാനായി മാറ്റിവച്ചു തുടങ്ങിയത്.
Also Read: തൃശൂരിൽ ബൈക്കപകടത്തിൽ രണ്ട് മരണം
ഏതൊരു കുട്ടിക്കും ആകാശം മുട്ടെ പോകുന്ന വിമാനത്തോട് തോന്നുന്ന കൗതുകം, അവിടെ നിന്നാണ് മിഥുനിനും പറക്കാനുള്ള മോഹം തുടങ്ങുന്നത്. അത് പിന്നീട് ചെറിയ ഡ്രോണുകൾ പറത്താനുള്ള ഉദ്യമത്തിലേക്കായി.
പരിമിതമായ സൗകര്യങ്ങളിൽ മിഥുൻ നിർമിച്ച വിമാനങ്ങൾ രണ്ട് വർഷം മുൻപ് ചെറുവിമാനങ്ങൾ ഉണ്ടാക്കാന്‍ തുടങ്ങിയെങ്കിലും ആദ്യ വിമാനം ആകാശം തൊട്ടത് ആറു മാസം മുൻപാണ്. ഒന്നും രണ്ടുമല്ല, പല തരത്തിലുള്ള ആറ് വിമാനങ്ങളാണ് തൃശൂർ അരിമ്പൂർ സ്‌കൂൾ ഗ്രൗണ്ടിന് മീതെ ചീറിപ്പാഞ്ഞത്. വ്യത്യസ്‌തമായ നിരവധി വിമാനങ്ങളുടെ വൈമാനികനും ഈ ചെറുപ്പക്കാരൻ തന്നെ.