തൃശൂര്‍:ജില്ലയില്‍ പുതുതായി ലഭിച്ച 58പേരുടെ പരിശോധന ഫലവും നെഗറ്റീവ്. കൊവിഡ് 19 സ്ഥിരീകരിച്ച യുവാവിന്‍റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ശനിയാഴ്‌ച മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയില്ലെന്നും, കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റൂട്ട് മാപ്പ് അനുസരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി എ.സി മൊയ്‌തീൻ പറഞ്ഞു. ജില്ലയിൽ ഇനി 80പേരുടെ ഫലം വരാനുണ്ടെന്നും കൊവിഡ് രോഗിയുമായി ഇടപെട്ട 8 മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും മന്ത്രി എ.സി മൊയ്‌തീന്‍ കൂട്ടിച്ചേര്‍ത്തു. ആകെ 1571 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 72 പേരാണ് ആശുപത്രികളിൽ ഉള്ളത്. ഹൈ റിസ്‌കിൽ രണ്ടുപേർ മാത്രമാണുള്ളതെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തൃശൂരില്‍ 58പേരുടെ പരിശോധന ഫലം നെഗറ്റീവ്
കൊവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ശനിയാഴ്‌ച മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേര്‍ന്നു.
തൃശൂരില്‍ 58 പേരുടെ പരിശോധന ഫലം നെഗറ്റീവ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എ.സി മൊയ്‌തീന്‍
മന്ത്രിമാരായ സി.രവീന്ദ്രനാഥ്, എ.സി മൊയ്‌തീ ൻ, വി.എസ് സുനിൽകുമാർ, എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികൾ യോഗം വിലയിരുത്തി. പൊതു പരിപാടികൾ വിലക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കാനും പ്രാദേശികമായി പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും വ്യാപകമാക്കാനും യോഗത്തില്‍ ധാരണയായി. രണ്ടാഴ്‌ച കൂടി അതീവ ജാഗ്രത തുടരാനാണ് നിലവില്‍ തീരുമാനം.