കേരളം

kerala

ETV Bharat / state

ഉണ്ണിക്ക് തണലൊരുങ്ങി; താങ്ങായത് മന്ത്രിയുടെ ഇടപെടല്‍ - nandhikara unni

70 വയസ്സുള്ള നന്തിക്കര ഉണ്ണിക്കാണ് മന്ത്രി ഇടപെട്ട് സംരക്ഷണമുറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിച്ചത്. കുട്ടനെയ്ത്ത് തൊഴിലാളിയായിരുന്നു ഉണ്ണി നെന്മേണിക്കര പഞ്ചായത്ത് ഓഫീസിനും പാർട്ടി ഓഫീസിനും സമീപവുമായാണ് കഴിഞ്ഞു വന്നിരുന്നത്.

നന്തിക്കര ഉണ്ണി  വയോധികന് സംരക്ഷണം  മന്ത്രി സി.രവീന്ദ്രനാഥ്  nandhikara unni  old man gets shade at old age home
ഉണ്ണിക്ക് തണലൊരുങ്ങി; താങ്ങായത് മന്ത്രിയുടെ ഇടപെടല്‍

By

Published : Jan 9, 2020, 11:41 PM IST

തൃശൂർ: വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്‍റെ ഇടപെടലിനെ തുടർന്ന് വയോധികന് സംരക്ഷണമൊരുങ്ങി. അനാഥനായി തെരുവിൽ കഴിഞ്ഞുവന്ന 70 വയസ്സുള്ള നന്തിക്കര ഉണ്ണിക്കാണ് മന്ത്രി ഇടപെട്ട് സംരക്ഷണമുറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിച്ചത്. കുട്ടനെയ്ത്ത് തൊഴിലാളിയായിരുന്നു ഉണ്ണി നെന്മേണിക്കര പഞ്ചായത്ത് ഓഫീസിനും പാർട്ടി ഓഫീസിനും സമീപവുമായാണ് കഴിഞ്ഞു വന്നിരുന്നത്. വാർധക്യ പെൻഷനും സുമനസുകളുടെ സഹായവും കൊണ്ടാണ് ഭക്ഷണവും ദൈനംദിന ആവശ്യങ്ങളും നിറവേറ്റിയിരുന്നത്. ആഴ്ചകൾക്ക് മുൻപ് ഈ വയോധികൻ വീഴുകയും തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

വാർധക്യത്തിൽ തീർത്തും ഒറ്റപ്പെട്ട ഉണ്ണിയുടെ അവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇടപെടലുണ്ടായത്. മന്ത്രി രവീന്ദ്രനാഥ് ഫോണിൽ വിളിച്ച് ഇദ്ദേഹത്തിന്‍റെ സംരക്ഷണമുറപ്പാക്കാൻ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇരിങ്ങാലക്കുട ആർഡിഒയുടെയും, ജില്ലാ സാമൂഹ്യനീതി ഓഫീസറുടെയും നിർദ്ദേശപ്രകാരം ഉണ്ണിയെ ചായ്‌പൻകുഴി ഡിപോൾ സ്‌മൈൽ വില്ലേജ് എന്ന വൃദ്ധസദനത്തിൽ എത്തിച്ച് സംരക്ഷണം ഒരുക്കി. വാർദ്ധക്യസഹജമായ അവശതകളും, ഓർമ്മക്കുറവുമുള്ള സാഹചര്യത്തിൽ വയോജനക്ഷേമം, സംരക്ഷണം എന്നിവ മുൻനിർത്തിയാണ് നടപടി.

ABOUT THE AUTHOR

...view details