തൃശൂർ:തൃശൂർപൂരം മുൻ വര്‍ഷങ്ങളിലേത് പോലെ കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി കെ രാധകൃഷ്‌ണൻ. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂർപൂരം പൂർവാധികം ഭംഗിയായി നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. ദേവസ്വം ബോർഡുകൾക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ഇന്ന് ചേർന്ന സർവ കക്ഷി യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ ഇടപെടൽ.