തിരുവനന്തപുരം: തൃശൂര്‍-കുറ്റിപ്പുറം റോഡിന്‍റെ ഭാഗമായ മുണ്ടൂര്‍-പുറ്റെക്കര റോഡ് വികസനത്തിന് തുക അനുവദിച്ച് ധനവകുപ്പ്. 96.47 കോടി രൂപയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനവകുപ്പ് അനുമതി നല്‍കിയത്. മുണ്ടൂരിനും പുറ്റെക്കരയ്‌ക്കും ഇടയില്‍ ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആവശ്യമായ ഭൂമി ഏറ്റെടുത്ത് റോഡ് നാലുവരി പാതയാക്കാനാണ് തുക അനുവദിച്ചത് (Finance Minister KN Balagopal).
മൂണ്ടുര്‍ അടക്കമുള്ള പ്രദേശങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുങ്ങിയ റോഡ് തടസമാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് ധനവകുപ്പ് തുക അനുവദിച്ചത്. തൃശൂര്‍, കുറ്റിപ്പുറം റോഡില്‍ കാലങ്ങളായി റോഡ് അപകടങ്ങളും പതിവായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ മൂണ്ടൂര്‍ - പുറ്റെക്കര റോഡ് ഭാഗവും നാലുവരിയാക്കാന്‍ തീരുമാനമെടുത്തത്.