തൃശൂരിലെ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി - തൃശൂർ
ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം സംസ്ഥാനക്കാരായ 140 അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്.
![തൃശൂരിലെ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി MIGRANT WORKERS BACK TO STATES_ migrant workers thrissur തൃശൂർ അതിഥി തൊഴിലാളികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7324785-936-7324785-1590297216715.jpg)
തൃശൂർ: ലോക്ക് ഡൗണില്‍ കുടുങ്ങി കിടന്ന തൃശൂരിലെ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം സംസ്ഥാനക്കാരായ 140 അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. തൊഴിലാളികൾക്ക് തൃശൂർ കലക്‌ടറേറ്റിൽ നിന്ന് യാത്രയപ്പ് നൽകി. കലക്‌ടറേറ്റിൽ നിന്നും കെ എസ് ആർ ടി സി ബസുകളിലാണ് ഇവരെ എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചത്. സ്പെഷ്യൽ ട്രെയിനിലായിരുന്നു ഇവരുടെ മടക്കയാത്ര. ഉത്തരാഖണ്ഡിലേക്ക് 95 പേരും മണിപ്പൂരിലേക്ക് 43 പേരും സിക്കിമിലേക്കും മിസോറാമിലേക്കും ഓരാൾ വീതവുമാണ് യാത്ര തിരിച്ചത്. ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം എന്നിവിടങ്ങളിലേക്കുളള ടിക്കറ്റ് അതാത് സംസ്ഥാനങ്ങളും മിസോറാമിലേക്ക് മിസോ പാസഞ്ചേഴ്‌സ് അസോസിയേഷനുമാണ് എടുത്തുനൽകിയത്.