തൃശൂർ: കൊവിഡ് 19നെ പ്രതിരോധിക്കാൻ പുതുക്കാട് പഞ്ചായത്തിൽ ഒരുലക്ഷം മാസ്കുകൾ സൗജന്യമായി നിർമിച്ച് നൽകുന്നു. നന്മ പുതുക്കാട് പ്രവാസി കൂട്ടായ്മയാണ് മാസ്ക് നിർമിച്ച് സൗജന്യമായി വിതരണം ചെയ്യുന്നത് . പുതുക്കാട് പഞ്ചായത്തിലെ എല്ലാ വീടുകളിലും പഞ്ചായത്ത് അംഗങ്ങള്‍ വഴി മാസ്കുകള്‍ എത്തിക്കും.
പുതുക്കാട് പഞ്ചായത്തിൽ ഒരു ലക്ഷം മാസ്ക് വിതരണം ചെയ്യാനൊരുങ്ങി പ്രവാസി കൂട്ടായ്മ
നന്മ പുതുക്കാട് പ്രവാസി കൂട്ടായ്മയാണ് സൗജന്യമായി മാസ്ക് നിർമിച്ചുനല്‍കുന്നത്. പുതുക്കാട് പഞ്ചായത്തിലെ എല്ലാ വീടുകളിലും മാസ്കുകൾ സൗജന്യമായി നൽകും.
പുതുക്കാട് ബസാര്‍ റോഡിലുള്ള പ്രവാസി സൊസൈറ്റി അംഗത്തിന്‍റെ സ്ഥാപനത്തിലും, വീടുകളിലുമാണ് മാസ്ക് നിര്‍മ്മാണം നടക്കുന്നത്. മാസ്‌കുകളുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് സൊസൈറ്റി മാസ്ക് നിർമിക്കാൻ തീരുമാനിച്ചത്. രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പുതുക്കാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എൻ. വിദ്യാധരന്‍, സൊസൈറ്റി വൈസ് പ്രസിഡന്‍റ് ജോസ് പൂക്കോടന്‍, ഇ.ആര്‍. ഷാജി, സിന്‍റോ പയ്യപ്പിള്ളി, ജെസ്റ്റിന്‍, പി.പി. ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാസ്ക് നിർമാണം നടക്കുന്നത്.