തൃശ്ശൂര്‍:മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് (22), വെണ്ണാട്ടുപറമ്പിൽ സാന്റോ (22) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മൂന്നംഗ സംഘം വെള്ളച്ചാട്ടത്തിലെത്തിയത്.
മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു - തൃശ്ശൂരില്‍ യുവാക്കള്‍ മുങ്ങി മരിച്ചു
ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് (22), വെണ്ണാട്ടുപറമ്പിൽ സാന്റോ (22) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം കണ്ടെത്തി.
മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു
അക്ഷയ്‌യും സാൻ്റോയും വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കാല്‍തെറ്റി ഒഴുക്കിൽപ്പെട്ട് പാറയിടുക്കിൽ കുടുങ്ങിയാണ് മരണം. ഇരുവരുടേയും മൃതദേഹം കണ്ടെത്തി. നാട്ടുകാരും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.