തൃശൂര്‍: മഞ്ചിക്കണ്ടിയില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഇന്ന് പൊലീസ് സംസ്‌കരിക്കും. ഗുരുവായൂർ കോട്ടപ്പടി പൊതുശ്‌മശാനത്തിലാണ് മൃതദേഹം സംസ്‌കരിക്കുക. കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളിൽ തമിഴ്‌നാട് സ്വദേശികളായ മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ സ്വീകരിക്കുകയും സ്വദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്‌തിരുന്നു. എന്നാൽ ഏറ്റെടുക്കാൻ ബന്ധുക്കളെത്താതെ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങളിൽ അജിതയുടെ മൃതദേഹമാണ് പോരാട്ടം പ്രവർത്തകരുടെ ആവശ്യപ്രകാരം പൊലീസിന്‍റെ നേതൃത്വത്തിൽ സംസ്കരിക്കുന്നത്.
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് പൊലീസിന്‍റെ നേതൃത്വത്തിൽ ഗുരുവായൂർ കോട്ടപ്പടി പൊതുശ്‌മശാനത്തില്‍ സംസ്‌കരിക്കുന്നത്.
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍
ഇതോടൊപ്പം മോർച്ചറിയിൽ അവശേഷിക്കുന്ന അരവിന്ദന്‍റെ മൃതദേഹം ഡിഎൻഎ പരിശോധനകൾക്ക് ശേഷമാകും സംസ്‌കരിക്കുക.