തൃശ്ശൂര്‍: മണ്ണുത്തി - വടക്കാഞ്ചേരി ദേശീയപാതയിൽ അടിയന്തര അറ്റകുറ്റപണികൾ ആരംഭിച്ചു. 6.47 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുക. അപകടാവസ്ഥ ഒഴിവാക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. നടത്തറയിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന കുഴികൾ മൂടും. രാത്രി കാലങ്ങളിൽ വെളിച്ചം ഇല്ലാത്ത സ്ഥലങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. കൂടാതെ ഗതാഗതം കുറ്റമറ്റതാക്കാൻ പൊലീസിനെയും വിന്യസിക്കും.
മണ്ണുത്തി - വടക്കാഞ്ചേരി ദേശീയപാതയിൽ അടിയന്തര അറ്റകുറ്റപണികൾ ആരംഭിച്ചു - MANNUTHY HIGHWAY RENOVATION
നടത്തറയിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന കുഴികൾ മൂടും. രാത്രി കാലങ്ങളിൽ വെളിച്ചം ഇല്ലാത്ത സ്ഥലങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്ന പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.
നടത്തറ മുതൽ വാണിയംപാറ വരെയുള്ള അറ്റകുറ്റപണികളാണ് തീർക്കുക. മേൽപ്പാലത്തിൽ ഗർത്തം രൂപപ്പെട്ടതും അറ്റകുറ്റപണികൾ യഥാസമയം നടത്താത്ത ദേശീയ പാത അതോറിറ്റിയുടെ അനാസ്ഥയും മൂലം അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യം യോഗം വിലയിരുത്തിയിരുന്നു. മണ്ണുത്തിയിൽ നിന്നും നടത്തറയിലേക്ക് പോകുന്ന പ്രധാന പാതയിൽ പൈപ്പ് ഇടാൻ കുഴിച്ച കുഴി ശരിയാക്കേണ്ടത് എൻഎച്ച് എഐ യുടെ ചുമതലയാണ്. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യത്തിൽ കനാൽ മൂടാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യുട്ടീവ് എഞ്ചിനീയർക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പ്രവൃത്തി ഇന്ന് മുതലാണ് ആരംഭിച്ചത്. ഇതിനുള്ള ആദ്യ ഗഡു ജില്ലാ കലക്ടറുടെ ഫണ്ടിൽ നിന്നും എടുക്കുകയും പിന്നീട് ഈ തുക എൻഎച്ച് എഐൽ നിന്നും ഈടാക്കുകയുമാണ് ചെയ്യുക.