തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ പൊലീസ് നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ ശ്രീകുമാർ മേനോൻ അപകീർത്തിപ്പെടുത്തിയെന്നും മോശക്കാരിയെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചെന്നുമാണ് മൊഴി. സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിലുളള സ്ക്രീൻ ഷോട്ടുകൾ അന്വേഷണസംഘത്തിന് കൈമാറി.
ശ്രീകുമാർ മേനോനെതിരെ പൊലീസിൽ മൊഴി നൽകി മഞ്ജു വാര്യർ - manju warriar latest news
സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ ഡിജിപിക്കാണ് പരാതി നൽകിയിരുന്നത്. ഡിജിപിയുടെ നിർദേശപ്രകാരം തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുക്കുകയായിരുന്നു
കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരുടെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായാണ് മഞ്ജു വാര്യർ തൃശൂർ ക്രൈംബ്രാഞ്ച് എസിപി സി.ഡി ശ്രീനിവാസന് മൊഴി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടരൽ, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ശ്രീകുമാർ മേനോനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനായി വാഗമണിൽ ആയിരുന്ന മഞ്ജുവാര്യർ തിരിച്ചെത്തിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്. രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുക്കൽ. പാരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ മഞ്ജു അന്വേഷണസംഘത്തിന് മുന്നിൽ ആവർത്തിച്ചു.
സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ ഡിജിപിക്കാണ് പരാതി നൽകിയിരുന്നത്. ഡിജിപിയുടെ നിർദേശപ്രകാരം തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുക്കുകയായിരുന്നു. പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ശ്രീകുമാർ മേനോനെ വരും ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും.