കണ്ണൂർ:വോട്ടെണ്ണൽ കേന്ദ്രമായ മാങ്ങാട്ടുപറമ്പ് ഗവൺമെൻ്റ് എൻജിനീയറിങ് കോളജിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പരിശോധന.
വോട്ടെണ്ണല്‍; മാങ്ങാട്ടുപറമ്പ് എൻജിനീയറിങ് കോളജിലെ സുരക്ഷാ സംവിധാനം വിലയിരുത്തി
ആന്തൂർ നഗരസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ കേന്ദ്രമാണ് മാങ്ങാട്ടുപറമ്പ് ഗവൺമെൻ്റ് എൻജിനീയറിങ് കോളജ്
മാങ്ങാട്ടുപറമ്പ് എൻജിനീയറിങ് കോളജിലെ സുരക്ഷാ സംവിധാനം വിലയിരുത്തി
ആന്തൂർ നഗരസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ കേന്ദ്രമാണ് മാങ്ങാട്ടുപറമ്പ് ഗവൺമെൻ്റ് എൻജിനീയറിങ് കോളജ്. തൃശൂരിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ലൗലി എന്ന നായയെയാണ് പരിശോധനക്കായി എത്തിച്ചത്. ഒരു വയസ് പ്രായമുള്ള ലൗലിയുടെ ആദ്യത്തെ പരിശോധനയാണ് ഇത്. ബോംബ് സ്ക്വാഡ് എസ്.ഐ ടി.വി ശശിധരൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്ത്. പരിശോധനാ സംഘം കോളേജിലെ സ്ഥിതി ഗതികൾ വിലയിരുത്തി.