തൃശൂർ: കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പിന്‍റെ മാംസവും എക്സൈസ് പിടികൂടി. സംഭവത്തില്‍ തൊടുപുഴ വണ്ണംപുറം സ്വദേശി ദേവസ്യ വര്‍ക്കി പിടിയിലായി.
മണ്ണുത്തി - പാലക്കാട് ദേശീയപാതയിൽ പട്ടിക്കാട് നടത്തിയ വാഹന പരിശോധനക്കിടെയാണ് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇയാള്‍ പിടിയിലായത്. മുള്ളൻപന്നിയുടെ മാംസം മഞ്ഞൾ പൊടി ഇട്ട് ഉണക്കി മാസങ്ങളോളം സൂക്ഷിച്ചു വക്കാൻ കഴിയുന്ന നിലയിലുള്ളതായിരുന്നു. കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിലാണ് മാംസം കൊണ്ടുവന്നിരുന്നത്.