തൃശൂർ:വാണിജ്യ അടിസ്ഥാനത്തിൽ ചാരായം വാറ്റി വിൽപന ഗൾഫ് മലയാളി പിടിയിൽ. പുകയില്ലാത്ത അടുപ്പ് നിർമ്മിക്കാനെന്ന വ്യാജേന വീട് വാടകക്ക് എടുത്താണ് ഇയാൾ വാറ്റ് നടത്തിയിരുന്നത്. കോടാലി വെട്ടിയാടൻ ചിറ പാറമേക്കാടൻ വീട്ടിൽ ശ്രീകുമാർ (34 വയസ്) ആണ് പിടിയിലായത്.
തൃശൂരിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്ന ആൾ അറസ്റ്റിൽ - ചാരായം വാറ്റ്
പുകയില്ലാത്ത അടുപ്പ് നിർമിക്കാനെന്ന വ്യാജേന വീട് വാടകക്ക് എടുത്താണ് ഇയാൾ വാറ്റ് നടത്തിയിരുന്നത്.
തൃശൂരിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്ന ആൾ അറസ്റ്റിൽ
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് ആർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Last Updated : Jun 25, 2020, 5:31 PM IST