കേരളം

kerala

ETV Bharat / state

സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ - kerala news

2019ലുണ്ടായ ക്രയിന്‍ അപകടവുമായി ബന്ധപ്പെട്ട് പുതുക്കാട് പൊലീസ് എടുത്ത കേസ് റദ്ദാക്കിത്തരാം എന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയത്.

സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ  തൃശൂർ വാർത്ത  Man arrested for cheating by claiming to be a Supreme Court judge  കേരള വാർത്ത  kerala news  thrissur news
സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

By

Published : Jan 16, 2021, 9:38 PM IST

തൃശൂർ:സുപ്രീം കോടതി ജഡ്‌ജി ചമഞ്ഞ് തൃശൂര്‍ പാലിയേക്കര സ്വദേശിയിൽ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പുതുക്കാട് പൊലീസ് അറസ്‌റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ജിഗീഷ് എന്നയാളാണ് തൃശൂർ റൂറൽ പൊലീസിന്‍റെ പിടിയിലായത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അന്നമനടയിലെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ജിഗീഷിനെ പിടികൂടിയത്. 2019ലുണ്ടായ ക്രയിന്‍ അപകടവുമായി ബന്ധപ്പെട്ട്
പുതുക്കാട് പൊലീസ് എടുത്ത കേസ് റദ്ദാക്കിത്തരാം എന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. പ്രതിയുടെ സംഘത്തില്‍പെട്ട
ഒരാൾ ക്രയിന്‍ സര്‍വ്വീസ് ഉടമസ്ഥരെ സമീപിക്കുകയും, തനിക്ക് പരിചയത്തിലുള്ള ഒരു സുപ്രീം കോടതി ജഡ്ജി ഉണ്ടെന്നും അദ്ദേഹം എല്ലാം ശരിയാക്കിതരുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ടോൾ പ്ലാസക്ക് സമീപം വച്ച് ബെൻസ് കാറിലാണ് ജിഗീഷ് ജഡ്ജി ചമഞ്ഞ് ആദ്യം എത്തിയത് .

പിന്നീട് ആദ്യ ഗഡുവായി അഞ്ചര ലക്ഷം രൂപ നേരിട്ട് വാങ്ങുകയായിരുന്നു. തുടർന്ന് മറ്റൊരു ദിവസം എത്തി ടോൾ പ്ലാസക്ക് സമീപം വച്ച് ബാക്കി തുകയും വാങ്ങി ഒരാഴ്ചക്കകം കേസ് റദ്ദാക്കിയതിന്‍റെ ഓർഡർ കിട്ടും എന്നും അറിയിക്കുകയായിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും വിവരം ഒന്നും ലഭിക്കാതിരുന്നപ്പോൾ ക്രെയിൻ ഉടമ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായ
ഇയാളുടെ സ്വത്തു വിവരങ്ങളെ പറ്റിയും മറ്റു സംഘാംഗങ്ങളെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.




ABOUT THE AUTHOR

...view details