കേരളം

kerala

ETV Bharat / state

തൃശൂരിൽ ആനക്കൊമ്പ് വിറ്റയാള്‍ ആള്‍ പിടിയിൽ - ഫോറസ്റ്റ് ഫ്ളയിംങ് സ്‌ക്വഡാണ് ഇയാളെ പിടികൂടിയത്.

പ്രതിയില്‍ നിന്നും ആനക്കൊമ്പ് വാങ്ങിയ ആളുകളെ കുറിച്ചുള്ള അന്വേഷണവും വനം വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.

ആനക്കൊമ്പ് വിൽപ്പന നടത്തിയ ആള്‍ പിടിയിൽ  Elephant tusks seized  തൃശൂരിൽ ആനക്കൊമ്പ് വിൽപ്പന  man arrested with Elephant tusks
തൃശൂരിൽ ആനക്കൊമ്പ് വിൽപ്പന നടത്തിയ ആള്‍ പിടിയിൽ

By

Published : Dec 16, 2021, 1:28 PM IST

തൃശൂർ:നഗരത്തില്‍ ആനക്കൊമ്പ് വിറ്റ സംഘത്തിലെ ഒരാള്‍ പിടിയിൽ. പാലക്കാട് വടക്കുഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കൽ ജയ്മോന്‍ ആണ് അറസ്‌റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തൃശ്ശൂര്‍ ഫോറസ്റ്റ് ഫ്ളയിങ് സ്‌ക്വഡാണ് ഇയാളെ പിടികൂടിയത്.

മൂന്ന് മാസങ്ങൾക്ക് മുന്‍പ് പീച്ചി വന്യജീവി സങ്കേതത്തിന് സമീപം ഇയാള്‍ ആനക്കൊമ്പ് വിറ്റിരുന്നതായി വനം വകുപ്പ് കണ്ടെത്തിയിരിന്നു. ആനയുടെ ജഢാവശിഷ്ടങ്ങളും സ്ഥലത്ത് നിന്നും കണ്ടെത്തി. ഇയാളില്‍ നിന്നും അനക്കൊമ്പ് വാങ്ങിയ തോമസ് പീറ്റർ എന്നയാളെ മുണ്ടക്കയം ഫ്ലയിങ് സ്‌ക്വാഡും പിടികൂടിയിട്ടുണ്ട്. പ്രതിയില്‍ നിന്നും ആനക്കൊമ്പ് വാങ്ങിയ കൂടുതൽ പേരെക്കുറിച്ചുള്ള അന്വേഷണവും നടന്ന് വരികയാണെന്ന് വനം വകുപ്പ് അറിയിച്ചു.

ALSO READ കണ്ണിലെണ്ണയൊഴിച്ച് നാട്ടുകാര്‍, കണ്ണുവെട്ടിച്ച് കടുവ: ഇന്ന് കൊന്നത് രണ്ട് മൃഗങ്ങളെ

ABOUT THE AUTHOR

...view details