തൃശൂർ:ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിനു നേരെ കാട്ടാന ആക്രമണം. ഇന്നലെ (23.11.22) രാത്രി എട്ട് മണിയോടെ അമ്പലപ്പാറ ഒന്നാം ഹെയർ പിൻ വളവിൽ വെച്ചാണ് സംഭവം. ഏറെ നേരം ബസ് കടത്തിവിടാതെ റോഡിലൂടെ നടന്ന ആന പെട്ടന്ന് അക്രമാസക്തനാകുകയായിരുന്നു.
മലക്കപ്പാറ റൂട്ടില്‍ വീണ്ടും ഒറ്റയാൻ, വീണ്ടും കെഎസ്‌ആർടിസി; ഇത്തവണ രക്ഷപെട്ടത് തലനാരിഴയ്‌ക്ക് - അമ്പലപ്പാറ
അമ്പലപ്പാറ ഒന്നാം ഹെയർ പിൻ വളവിൽ വെച്ചാണ് ബസിന് നേരെ ആനയുടെ ആക്രമണം ഉണ്ടായത്.
മലക്കപ്പാറ റൂട്ടില്‍ വീണ്ടും ഒറ്റയാൻ, വീണ്ടും കെഎസ്‌ആർടിസി; ഇത്തവണ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്
തിരികെ ഓടി വന്ന ആന ബസിന്റെ മുൻ വശത്തെ ചില്ലിന് താഴെ കുത്തി ബസ് ഉയർത്തി താഴെയിട്ടു. തലനാരിഴയ്‌ക്കാണ് യാത്രക്കാർ വൻ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. ഷോളയാർ പവർഹൗസ് മുതൽ ആന ബസ് കടത്തി വിടാതെ റോഡിലൂടെ നടക്കുകയായിരുന്നു. രാത്രി എട്ടരയോടെ മലക്കപ്പാറയിൽ എത്തേണ്ട ബസ് രാത്രി 11 മണിയോടെയാണ് എത്തിയത്. ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്. ബുധന്‍ വൈകിട്ട് 5.10 ന് ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയ ബസിന് നേരെയാണ് മദപ്പാടിലുള്ള കാട്ടാനയുടെ ആക്രമണമുണ്ടായത്.