തൃശ്ശൂര്‍: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പൊലീസ് പിടിയിൽ. കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിൽ നിന്നാണ് പേ ബസാർ ഹിദായത്തുൽ ഇസ്‌ലാം മദ്രസ അധ്യാപകനായ മാപ്പിളകുളത്ത് വീട്ടിൽ ഫൈസൻ (23), ആണ്ടുരുത്തി വീട്ടിൽ ശ്രീജിത്ത് (23) എന്നിവരെ കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡും, തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇരുവരും എറിയാട് സ്വദേശികളാണ്.
ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രേയുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും അന്വേഷണം തുടരാനാണ് പൊലീസിന്‍റെ തീരുമാനം.
എസ്ഐമാരായ പി.സി സുനിൽ, ബിജു, എഎസ്ഐമാരായ സി.ആർ പ്രദീപ്, ജോസി, സീനിയർ സിപിഒമാരായ സൂരജ്.വി.ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ.കൃഷ്‌ണ, നിഷാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
- കഞ്ചാവുമായി യുവാക്കള്‍ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പിടിയില്‍
വയനാട്:കഞ്ചാവുമായി ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പിടിയില്‍. ചരിവു പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷന്‍ (20), തേക്കും കാട്ടില്‍ വീട്ടില്‍ മുഹമ്മദ് സമീല്‍ ടി.കെ (22) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി. ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
അമാന്‍ റോഷന്‍റെ പക്കല്‍ നിന്ന് 60 ഗ്രാം കഞ്ചാവും, സമീലിന്‍റെ പക്കല്‍ നിന്ന് 20 ഗ്രാം കഞ്ചാവും കണ്ടെത്തി. എക്‌സൈസ് പ്രിവന്‍റീവ് ഓഫിസര്‍ എം.സി ഷിജു, അബ്‌ദുല്‍ സലീം വി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷെഫീഖ് എം.ബി, അമല്‍ തോമസ് എം.ടി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.