കേരളം

kerala

ETV Bharat / state

ആഡംബര ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

ചാവക്കാട് (Chavakkad ) മണത്തല സ്വദേശികളായ സൗരവ്, ജിഷ്ണു, രാഹുൽ രാജൻ, എളവള്ളി സ്വദേശി അൻസിഫ് യൂസഫ് എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെ പിടിയിലായ വ്യക്തി വണ്ടിയുടെ രേഖ ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്.

Luxury bike thieves  Thrissur Crime news  ചാവക്കാട് വാര്‍ത്ത  പുഴയ്ക്കലിലെ അപ്പാർട്ട്മെന്‍റില്‍ മോഷണം  Chavakkad  ആഡംബര ബൈക്ക് മോഷ്ടാക്കള്‍
ആഡംബര ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

By

Published : Nov 22, 2021, 9:02 AM IST

Updated : Nov 22, 2021, 9:17 AM IST

തൃശ്ശൂര്‍:ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന (Luxury bike thieves) അഞ്ചംഗ സംഘത്തിലെ നാല് പേരെ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് മണത്തല സ്വദേശികളായ സൗരവ്, ജിഷ്ണു, രാഹുൽ രാജൻ, എളവള്ളി സ്വദേശി അൻസിഫ് യൂസഫ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ജനുവരിയിൽ തൃശ്ശൂര്‍ പുഴയ്ക്കലിലെ അപ്പാർട്ട്മെന്‍റില്‍ നിന്നും രണ്ടു ലക്ഷത്തോളം വിലവരുന്ന ആഡംബര ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണം നടന്നുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂർ പൊലീസിന്‍റെ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച ഒരാളെ പിടികൂടിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

Also Read: ടാക്‌സിയില്‍ യുവതിയെ കത്തിമുനയില്‍ നിര്‍ത്തി സ്വര്‍ണവും പണവും കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍

ഇയാൾക്ക് ബൈക്കിന്‍റെ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ തിരുത്തിയതാണെന്ന് മനസിലായി. വിശദമായി ചോദ്യം ചെയ്തപ്പോൾ ബൈക്ക് കൈമാറിയവരുടെ വിവരങ്ങൾ ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കളായ അഞ്ചംഗ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. പുഴക്കലില്‍ നിന്നും മോഷ്ടിച്ച ബൈക്ക് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിച്ചു വരികയായിരുന്നു. അഞ്ചംഗ സംഘത്തിലെ ഒരാളെ കൂടി പിടുകൂടാനുണ്ട്.

Last Updated : Nov 22, 2021, 9:17 AM IST

ABOUT THE AUTHOR

...view details