കേരളം

kerala

ETV Bharat / state

അനധികൃത ലോട്ടറി വിൽപന വര്‍ധിച്ചതോടെ ചില്ലറ വിൽപനക്കാർ പ്രതിസന്ധിയിൽ - Lottery retailers

കുറച്ച് ടിക്കറ്റുകൾ മാത്രം വിൽപനക്കായി വാങ്ങി മുച്ചക്രവണ്ടിയിൽ കച്ചവടം നടത്തുന്ന വികലാംഗരും കിലോമീറ്ററുകളോളം നടന്നും മണിക്കൂറുകൾ അലഞ്ഞും കച്ചവടം നടത്തുന്ന ചെറുകിടക്കാരുമാണ് ഇതുമൂലം ദുരിതത്തിലാകുന്നത്

അനധികൃത ലോട്ടറി വിൽപന  thrissur  തൃശൂർ  ലോട്ടറി വിൽപന  Lottery retailers  illegal lottery sales
അനധികൃത ലോട്ടറി വിൽപന തകൃതിയായതോടെ ലോട്ടറി ചില്ലറ വിൽപനക്കാർ പ്രതിസന്ധിയിൽ

By

Published : Feb 8, 2020, 8:16 PM IST

Updated : Feb 8, 2020, 9:33 PM IST

തൃശൂർ: അനധികൃത ലോട്ടറി വിൽപന തകൃതിയായതോടെ ചില്ലറ വിൽപനക്കാർ പ്രതിസന്ധിയിൽ. ലാഭം ഈടാക്കാതെ നടക്കുന്ന അനധികൃത കച്ചവടത്തിന് മൊത്തവിതരണക്കാർ സഹായിക്കുന്നുണ്ടെന്നും ചെറുകിട ലോട്ടറി വിൽപനക്കാർ ആരോപിക്കുന്നു. ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവരും അംഗവൈകല്യങ്ങൾ നേരിടുന്നവരും നടത്തിയിരുന്ന ലോട്ടറി വിതരണ മേഖലയിലേക്ക് ലാഭേഛയുമായി ആളുകൾ എത്തിതുടങ്ങിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.

അനധികൃത ലോട്ടറി വിൽപന വര്‍ധിച്ചതോടെ ചില്ലറ വിൽപനക്കാർ പ്രതിസന്ധിയിൽ

കേരള സര്‍ക്കാര്‍ ലോട്ടറി വിൽപനക്കാർക്ക് നൽകുന്ന കമ്മിഷൻ കുറച്ചാണ് ഇത്തരം കച്ചവടക്കാർ വിൽപന നടത്തുന്നതെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. ഒരു ടിക്കറ്റ് വിറ്റാൽ കിട്ടുന്ന കമ്മിഷൻ അഞ്ച് രൂപ കുറച്ച് നൽകി മൊത്തമായെടുക്കുന്ന ടിക്കറ്റിൽ ലഭിക്കുന്ന സമ്മാനത്തിന്‍റെ ഡിസിയിൽ മാത്രം കണ്ണുവച്ചാണ് ഇത്തരക്കാർ കച്ചവടം നടത്തുന്നതെന്നാണ് ആക്ഷേപം. 60 ടിക്കറ്റെടുക്കുമ്പോൾ ഡിസി കൊടുക്കേണ്ടതിന് പകരം ഓരോ സെറ്റിനും ഡിസി നൽകി അനധികൃത കച്ചവടക്കാരെ വളർത്തുന്നതിൽ ലോട്ടറി മൊത്തക്കച്ചവടക്കാര്‍ക്കും പങ്കുണ്ടെന്ന് ഈ മേഖലയിൽ 20 വർഷമായി തൊഴിൽ ചെയ്യുന്ന രാജു പറയുന്നു. വിൽപനക്കായി എടുക്കുന്ന ടിക്കറ്റുകൾ പലതും ബാക്കിയാകുന്നതിന് പുറമെ ഇത്തരത്തിലുള്ള അനധികൃത കച്ചവടങ്ങൾ കൂടിയാകുമ്പോൾ ഈ മേഖലയിൽ പിടിച്ചുനിൽക്കാന്‍ ആകുന്നില്ലെന്നാണ് ചെറുകിട വിൽപനക്കാരുടെ പരാതി. കുറച്ച് ടിക്കറ്റുകൾ മാത്രം വിൽപനക്കായി വാങ്ങി മുച്ചക്രവണ്ടിയിൽ കച്ചവടം നടത്തുന്ന വികലാംഗരും കിലോമീറ്ററുകളോളം നടന്നും മണിക്കൂറുകൾ അലഞ്ഞും കച്ചവടം നടത്തുന്ന ചെറുകിടക്കാരുമാണ് ഇതുമൂലം ദുരിതത്തിലാകുന്നത്.

Last Updated : Feb 8, 2020, 9:33 PM IST

ABOUT THE AUTHOR

...view details