കേരളം

kerala

ETV Bharat / state

സൗജന്യ യാത്രാ പാസ് നിഷേധിച്ചു; പാലിയേക്കര ടോൾ പ്ലാസയിൽ പ്രതിഷേധം

ശക്തമായി ഹോൺ മുഴക്കിയും ജീവനക്കാർക്ക് നിർബന്ധിതമായി ടോൾ നല്‍കിയുമാണ് ജനങ്ങൾ പ്രതിഷേധം അറിയിച്ചത്.

പാലിയേക്കര ടോൾ പ്ലാസ

By

Published : Sep 1, 2019, 2:42 PM IST

Updated : Sep 1, 2019, 4:19 PM IST

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പ്രതിഷേധ സമരവുമായി നാട്ടുകാര്‍. ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കുള്ള സൗജന്യ യാത്രാ പാസ് നിഷേധിച്ചതിന് എതിരെയാണ് പ്രതിഷേധം. ടോൾ കമ്പനിയുടെ നടപടിക്കെതിരെ ടോൾ വിരുദ്ധ ജനകീയ മുന്നണി എന്ന പേരിലാണ് ജനങ്ങൾ പ്രതിഷേധത്തിനെത്തിയത്.

സൗജന്യ യാത്രാ പാസ് നിഷേധിച്ചു; പാലിയേക്കര ടോൾ പ്ലാസയിൽ പ്രതിഷേധം

ടോൾ പ്ലാസയിൽ പ്രതിഷേധം ആരംഭിച്ചതോടെ ജീവനക്കാർ ടോൾ വാങ്ങുന്നത് നിർത്തി വച്ചു. ശക്തമായ രീതിയിൽ ഹോൺ മുഴക്കിയും ജീവനക്കാർക്ക് നിർബന്ധിതമായി ടോൾ നല്‍കിയുമാണ് ജനങ്ങൾ പ്രതിഷേധം അറിയിച്ചത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിച്ചാണ് നാട്ടുകാർ സമരത്തിനെത്തിയത്. രാവിലെ മുതൽ പ്രതിഷേധക്കാര്‍ ഒന്നിൽ കൂടുതൽ തവണ സ്വന്തം വാഹനങ്ങൾ ടോൾ പ്ലാസയില്‍ എത്തിച്ചു. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായി.

Last Updated : Sep 1, 2019, 4:19 PM IST

ABOUT THE AUTHOR

...view details